അരിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും അണിനിരത്തിക്കൊണ്ട് ആറര പതിറ്റാണ്ടുകളുടെ അഴിമതിഭരണം തൂത്തെറിഞ്ഞ് വിജയക്കൊടി പാറിക്കാനുള്ള യുഡിഎഫ് ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു . അരിക്കുളത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി രാമദാസിന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആർ കെ മുനീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥികളായ ലത കെ പൊറ്റയിൽ, റീമ കുന്നുമ്മൽ, ബ്ലോക്ക് സ്ഥാനാർത്ഥികളായ ഹാഷിം കാവിൽ, സുഹറ ഇ കെ, 15ാം വാർഡിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾ, മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് മൗലവി, അഷറഫ് എൻ കെ സീ നാസർ, എൻ കെ ഉണ്ണികൃഷ്ണൻ, കെ അഷറഫ് മാസ്റ്റർ, ഒക്കെ ചന്ദ്രൻ മാസ്റ്റർ മറുവ അരിക്കുളം ബീനാ വരമ്പച്ചേരി എന്നിവർ സംസാരിച്ചു .
Latest from Local News
സ്ഥാനാർത്ഥിയുടെ വേറിട്ട പ്രചരണം ചക്കിട്ടപാറയിൽ ഇന്നലെ അരങ്ങേറി. ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറൽ
സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ നടപടിക്കെതിരെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കൊയിലാണ്ടി ഓഫീസിന് മുന്നിൽ കെ.സി.ഇഎഫ് (കേരള കോ-ഓപ്പറേറ്റീവ്
അന്തരിച്ച കോൺഗ്രസ്സ് നേതാവും മുൻ.എം.എൽ. എ.യുമായ മണിമംഗലത്ത് കുട്യാലി സാഹിബിന്റെ വീട്ടിൽനിന്ന് സഹദർമണി കുഞ്ഞിയിഷ ഉമ്മയുടെ ആശിർവാദങ്ങളോടെ ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി
കൊയിലാണ്ടി നഗരസഭ 20 വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ ജെ
മൂടാടി ഗ്രാമപഞ്ചായത്ത് 18ാംവാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുൻമന്ത്രി അഹമ്മദ് തേവർകോവിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മൂടാടി പഞ്ചായത്ത്







