തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് കെ ജയകുമാർ രംഗത്ത്. പ്രസിഡന്റിന്റെ അനുവാദമില്ലത്ത ഒരു വിഷയവും ഇനി ബോർഡ് യോഗത്തിന്റെ പരിഗണനയ്ക്ക് വിടില്ല.
ബോർഡ് ഒപ്പിട്ട് തരുന്ന തീരുമാനത്തിന്റെ മിനിറ്റ്സ് അടുത്ത ബോർഡ് യോഗത്തിൽ സ്ഥിരീകരിക്കണമെന്നും ജയകുമാർ പറഞ്ഞു. വിഷയങ്ങൾ മുൻകൂട്ടി അറിയാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നും കെ ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ബോർഡ് മിനിറ്റ്സ് അടക്കം അംഗങ്ങളറിയാതെ പത്മകുമാർ തിരുത്തൽ വരുത്തിയതടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.







