കൊയിലാണ്ടി മർക്കസ് സ്കൂളിൽ അത്ലറ്റിക് മീറ്റ് ‘സ്പോട്ടിഗ 25’ കൊയിലാണ്ടി ട്രാഫിക് സബ് ഇൻസ്പെക്ടർ കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങൾ സർഗ്ഗാത്മകത കൊണ്ട് ലഹരിയെ പ്രതിരോധിക്കണമെന്ന് കൊയിലാണ്ടി ട്രാഫിക് സബ് ഇൻസ്പെക്ടർ കെ ദേവദാസ് അഭിപ്രായപ്പെട്ടു. ലഹരിമുക്ത ക്യാമ്പസുകൾ സൃഷ്ടിക്കപ്പെടണമെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ വ്യാപൃതരാകണമെന്നും
ട്രാഫിക് നിയമ ലംഘനത്തിനെതിരെ വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂളിലെ സ്പോർട്ടിഗ 25 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേഷൻ ഓഫീസർ അബ്ദുൽ നാസർ, സദർ മുഅല്ലിം അബ്ദുൽ കരീം നിസാമി അൻഷാദ് സഖാഫി,
മുഹമ്മദ് നിസാം, മുഹമ്മദ് ഫലാഹ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡൻസ് മാർച്ച് പാസ്റ്റിന് മുഹമ്മദ് ലെസിൻ, മുഹമ്മദ് സിനാൻ ,ഷെഫിൻ റോഷൻ, മുഹമ്മദ് നഷ് വാൻ എന്നിവർ നേതൃത്വം നൽകി.






