കാരയാട് തിരുവങ്ങായൂർ പുതേരി മഠം ശ്രീ ധന്വന്തരി മൂർത്തി (വിഷ്ണു) ക്ഷേത്രം ആറാട്ട് മഹോത്സവം നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ ആഘോഷിക്കും. തന്ത്രി ഏളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിപ്പാടും തേലക്കാട്ട് മന സതീശൻ നമ്പൂതിരിപ്പാടും മേൽശാന്തി മരങ്ങാട്ട് ഇല്ലം പ്രകാശൻ നമ്പൂതിരിപ്പാടും മുഖ്യ കാർമികത്വം വഹിക്കും.
നവംബർ 26 ന് രാവിലെ ഗണപതി ഹോമം കലവറ നിറയ്ക്കൽ. 27ന് രാവിലെ ഗണപതി ഹോമം പത്തുമണിക്ക് കൊടിയേറ്റം, വൈകിട്ട് ഭഗവതിസേവ ചുറ്റുവിളക്ക്. 28ന് ഗണപതിഹോമം, വൈകിട്ട് ഭഗവതിസേവ ചുറ്റുവിളക്ക്. 29ന് വൈകിട്ട് സർപ്പബലി, ഭഗവതിസേവ, ചുറ്റുവിളക്ക്. 30ന് ഉച്ചയ്ക്ക് പ്രസാദ് ഊട്ട് ഭഗവതിസേവ ചുറ്റുവിളക്ക്. ഡിസംബർ ഒന്നിന് ക്ഷേത്ര ചടങ്ങുകൾ, കുളിച്ചാറാട്ട്. സമാപനം







