ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു

ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തും അഴിയൂരിലും ഇടതുപക്ഷം കുതന്ത്രങ്ങളുടെ മുന്നണിയായി മാറിയെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും കുതന്ത്രം വഴിയാണ് കൃത്രിമം നടത്തിയത്. എന്ത് വികസനം, എം.എൽ.എ നടത്തിയെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് അഴിയൂരിൽ മാത്രം 13 കോടി വികസനമാണ് ജനപ്രതിനിധി എന്ന നിലയിൽ നടന്നത്.

യു ഡി എഫ് – ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി കെ സി ബി, ആയിഷ ഉമ്മർ, ടി സി രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, ഇ ടി അയ്യുബ്, പി ബാബുരാജ്, വി പി പ്രകാശൻ, പി പി ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ അൻവർ ഹാജി (ചെയർ ), ടി.സി രാമചന്ദ്രൻ (ജന. കൺ) എൻ വി ശ്രീജേഷ് കുമാർ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട തട്ടിപ്പിന് തുടക്കമിട്ടത് എ. പത്മകുമാർ ആണെന്ന് അന്വേഷണ സംഘത്തിൻ്റെ റിമാൻഡ് റിപ്പോർട്ട്

Latest from Local News

കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ അന്യായമായ വിലക്കയറ്റം നിയന്ത്രിക്കുക, 10

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (TAVR) വിജയകരമായി പൂർത്തിയാക്കി. പതിമൂന്നാമത്തെ തവണയാണ് TAVR ചികിത്സ

കൊയിലാണ്ടി നഗരസഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭയിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ വരണാധികാരിയും ജില്ലാ പട്ടികജാതി വികസന

കൊടുവള്ളി ജി.എച്ച്.എസ്.എസ് ൽ നിന്നും സബ്ജില്ല തലത്തിൽ കല, കായിക, ശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊടുവള്ളി ജി.എച്ച്.എസ്. എസിൽ നിന്നും സബ്ജില്ലാതലത്തിൽ കല, കായിക, ശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ

ആന എഴുന്നള്ളിപ്പ്: ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ