ആന എഴുന്നള്ളിപ്പ്: ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ ഉത്സവങ്ങളിൽ ആനയെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമകൾക്കും ആന പാപ്പാന്മാർക്കുമായി ബോധവത്ക്കരണ ക്ലാസ് നടത്തി. കൊല്ലം പിഷാരികാവ് ദേവസ്വം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തിയ ബോധവത്ക്കരണ പരിപാടി കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റൻറ് കൺസർവേറ്റർ കെ. നീതു ഉദ്ഘാടനം ചെയ്തു. നാട്ടാന പരിപാലന ചട്ടങ്ങൾ പാലിച്ചു മാത്രമേ ആനകളെ ഉത്സവത്തിൽ എഴുന്നള്ളിക്കാവു എന്ന് അവർ പറഞ്ഞു. ഇക്കാര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ആന ഉടമസ്ഥരും ആന തൊഴിലാളികളും ശ്രദ്ധ പുലർത്തണമെന്നും അവർ പറഞ്ഞു.

ചടങ്ങിൽ കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റെയ്ഞ്ച് ഓഫിസർ അഖിൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പിഷാരികാവ് ദേവസ്വം ചെയർമാൻ അപ്പുക്കുട്ടി നായർ, എലിഫെൻ്റ് ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹി രസ്ജിത് ശ്രിലകത്ത്, ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് നവജ്യോത്, കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ. കെ. ഇബ്രായി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. എസ്സ് . നിധിൻ
എന്നിവർ സംസാരിച്ചു. ഉത്സവകാലത്ത് എഴുന്നെള്ളിക്കുന്ന ആനകളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ സീനിയർ വെറ്റിനറി ഓഫിസർ അരുൺ സത്യനും  നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എന്ന വിഷയത്തിൽ കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ എന്നിവർ ക്ലാസ് എടുത്തു. വടകര സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജലീഷ് , അജിലാഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനിഷ് രാമൻ, ജില്ലയിലെ ഡിഎംസി റജിസ്ട്രേഷൻ ഉള്ള ക്ഷേത്ര ഭാരവാഹികൾ, ആനപാപ്പാൻമാർ, ആന സ്നേഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

രാമനാട്ടുകരയിൽ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്; പ്രതി പിടിയിൽ

Next Story

കൊടുവള്ളി ജി.എച്ച്.എസ്.എസ് ൽ നിന്നും സബ്ജില്ല തലത്തിൽ കല, കായിക, ശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Latest from Local News

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (TAVR) വിജയകരമായി പൂർത്തിയാക്കി. പതിമൂന്നാമത്തെ തവണയാണ് TAVR ചികിത്സ

കൊയിലാണ്ടി നഗരസഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭയിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ വരണാധികാരിയും ജില്ലാ പട്ടികജാതി വികസന

കൊടുവള്ളി ജി.എച്ച്.എസ്.എസ് ൽ നിന്നും സബ്ജില്ല തലത്തിൽ കല, കായിക, ശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊടുവള്ളി ജി.എച്ച്.എസ്. എസിൽ നിന്നും സബ്ജില്ലാതലത്തിൽ കല, കായിക, ശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ

രാമനാട്ടുകരയിൽ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്; പ്രതി പിടിയിൽ

രാമനാട്ടുകര നഗരത്തിൽ എയർപോർട്ട് റോഡിൽ രാത്രി ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരുക്ക്. നല്ലളം കിഴുവനപ്പാടം പള്ളിക്കലകം റമീസ്(34), വാഴയൂർ വില്ലംപറമ്പത്ത്