സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന സംസ്ഥാനതല കലാ ഉത്സവിൽ 310 പോയന്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 285 പോയന്റുമായി കണ്ണൂർ രണ്ടും 275 പോയന്റുമായി തൃശൂർ മൂന്നും സ്ഥാനം നേടി.
കണ്ടംകുളം ജൂബിലി ഹാൾ, തളി സാമൂതിരി ഹയർ സെക്കന്ററി സ്കൂൾ, ചാലപ്പുറം എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചവർ ഡിസംബർ മൂന്നാം വാരം പൂനയിൽ നടക്കുന്ന ദേശീയ കലാ ഉത്സവിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
പൊതുവിദ്യാലയങ്ങളിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളാണ് കലാ ഉത്സവിലെ 12 ഇനങ്ങളിലായി മത്സരിച്ചത്. വോക്കല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് പെര്‍ക്യൂഷന്‍, ഓര്‍ക്കസ്ട്ര, സോളോ ഡാന്‍സ്, റീജണല്‍ ഫോക്ക് ഗ്രൂപ്പ് ഡാന്‍സ്, ഷോര്‍ട്ട് പ്ലേ, 2ഡി-3ഡി വിഷ്വല്‍ ആര്‍ട്‌സ്, ട്രഡീഷണല്‍ സ്റ്റോറി ടെല്ലിങ്, ഇന്‍ഡിജിനസ് ടോയ്‌സ് മേക്കിങ് തുടങ്ങിയവയില്‍ ജില്ലാ തലത്തില്‍ മികവ് തെളിയിച്ച നാനൂറോളം പ്രതിഭകളാണ് പങ്കെടുത്തത്.
മേള ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ സുപ്രിയ സമ്മാനങ്ങൾ വിതരണം ചെയ്തു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം കാർഡിയോളജി വിഭാഗം ഗ്വാസ്ട്രാളജി വിഭാഗം… യൂറോളജിവിഭാഗം ഇ
നന്തി ബസാർ : പാറക്കാട് കുനി പെണ്ണൂട്ടി(82) അന്തരിച്ചു. ഭർത്താവ്: പരേതനായ പറയൻ. മക്കൾ: നാരായണൻ അശോകൻ (എസ് സി ഡി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു
കണ്ണൂർ: കണ്ണൂരില്‍ കല്ല്യാണ പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിലെ
കേരള ഗവണ്മെന്റ് ലേബർ അതോറിറ്റി കൊയിലാണ്ടി സർക്കിൾ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ്







