64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2025 നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി നഗരത്തിലെ 22 വേദികളിലായി നടക്കും

 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2025 നവംബർ 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിൽ കൊയിലാണ്ടി നഗരത്തിലെ 22 വേദികളിലായി നടക്കും. യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ 13000 ഓളം വിദ്യാർത്ഥികൾ 319 മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കും. അറബി കലോത്സവം സംസ്കൃതോസവം എന്നിവയും ഇതിൻ്റെ ഭാഗമായി നടത്തപ്പെടും. 24-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ജി.വി.എച്ച് എസ് എസ്സിൽ വച്ച് രചനാ മത്സരങ്ങൾ നടക്കും. കലോത്സവത്തിൻ്റെ ഉദ്ഘാടനം 25 ന് ചൊവ്വ രാവിലെ 10 മണിക്ക് ഉജ്ജല ബാല്യം പുരസകാര ജേതാവ് മാസ്റ്റർ ആദികേശ് പി നിർവ്വഹിക്കും. 28ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം പ്രശസ്ത ചരിത്രപണ്ഡിതനും
കേരളജ്യോതി പുരസ്കാര ജേതാവുമായ ഡോ. എം. ആർ രാഘവ വാര്യർ നിർവ്വഹിക്കും.

കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് 16 സബ് കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നു. കലോത്സവം പൂർണ്ണമായും ഹരിതചട്ടപ്രകാരം ആയിരിക്കും നടത്തുക. ബി. ഇ എം യു.പി. സ്കൂളിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. മേളയോടനുബന്ധിച്ച് 25, 26, 27 തിയ്യതികളിൽ വൈകുന്നേരം ബസ് സ്റ്റാൻ്റ് പരിസരത്തുള്ള ഓപ്പൺ സ്റ്റേജിൽ വച്ച് സാംസ്കാരിക സദസ്സും സംഘടിപ്പിക്കും. റജിസ്ട്രേഷൻ – 22 ന് ശനിയാഴ്ച നടത്തും.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
ജനറൽ കൺവീനർ – വിദ്യഭ്യാസ ഉപഡയറക്ടർ ടി അസീസ്, ജോയിൻ്റ് കൺവീനർ എൻ.വി. പ്രദീപ് കുമാർ, ഇ.കെ. സുരേഷ് , സി ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ സി, മീഡിയ കമ്മറ്റി വർക്കിം ചെയർമാൻ എ. സജീവ് കുമാർ, കൺവീനർ – കെ.പി അനിൽ കുമാർ, കോ. കൺവീനർ – കെ. സുരേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

‘കൃഷി ഒരു ലഹരി’ പദ്ധതിക്ക് തുടക്കമിട്ട് ഗവൺമെന്റ് മാപ്പിള ഹയർ സെക്കന്ററി എൻ.എസ്.എസ്

Next Story

കൊയിലാണ്ടിയിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

കൊയിലാണ്ടി ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,

യാത്രക്കിടെ അത്തോളി സ്വദേശിയുടെ കൈചെയിൻ നഷ്ടപ്പെട്ടു

അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ

കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബാൾ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ് എച്ച്.എസ്.എസ് കോഴിക്കോടും (പെൺകുട്ടികൾ) ഫൈനലിൽ

കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ  ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ)  പ്രൊവിഡൻസ്