നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തുന്നു. വട്ടോളി അരവിന്ദൻ പണിക്കരുടെ നേതൃത്വത്തിൽ 2025 നവംബർ 21 മുതൽ (1201 വൃശ്ചികം 5 മുതൽ) സ്വർണ്ണപ്രശ്നം ക്ഷേത്ര തിരുമുറ്റത്ത് വെച്ചാണ് നടക്കുന്നത്.
പൂക്കാട് കരുണാകൻ പണിക്കർ, പേരാമ്പ്ര പ്രകാശ് പണിക്കർ, ക്ഷേത്രം തന്ത്രി പാതിരശ്ശേരി ഇല്ലം ശ്രീകുമാരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.
ക്ഷേത്ര ചൈതന്യം വർദ്ധിപ്പിക്കുന്നതിനും, ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന അനിഷ്ടങ്ങൾക്ക് പരിഹാരം ദേവഹിതത്തിലൂടെ അറിഞ്ഞ് പരിഹരിക്കാനുമാണ് സ്വർണ്ണ പ്രശ്നം നടത്തുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.







