ജില്ലാ പഞ്ചായത്ത് മേപ്പയ്യൂർ ഡിവിഷൻ സ്ഥാനാർത്ഥി മുനീർ എരവത്തിൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ റോഡ് ഷോ നടത്തി

കേരളത്തിന്റെ രാഷ്ട്രീയ കാലവസ്ഥ യു.ഡി.എഫിന് അനുകൂലമാണെന്ന് ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തുടർ ഭരണം സമസ്ത മേഖലയിലും കൊള്ള നടത്താനുള്ള സാഹചര്യമാണ് ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല അയ്യപ്പ വിഗ്രഹത്തിലെ സ്വർണ്ണ മോഷണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദേശത്ത് ഒളിവിൽ താമസിക്കുന്ന ഇന്ത്യയിലെ പെരും കളളൻ വിജയ് മല്യയെപ്പോലും നാണിപ്പിക്കുന്ന നിലയിലാണ് അദ്ദേഹം നൽകിയ സ്വർണ്ണം ദേവസ്വം ബോർഡിന്റെയും, സർക്കാറിന്റെയും നേതൃത്വത്തിൽ അടിച്ചു മാറ്റിയത്. അതുകൊണ്ട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തിൽ ഭരണമാറ്റത്തിനുള്ള തുടക്കമാവട്ടെയെന്നും, മേപ്പയൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മുനീർ എരവത്തിനെയും, ഡിവിഷനു കീഴിലുളള ഒൻപത് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളെയും, അറുപത്തിമൂന്ന് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അങ്ങിനെ നിങ്ങൾ വിജയിപ്പിച്ചാൽ നിങ്ങൾ ഒട്ടും ഖേദിക്കേണ്ടി വരില്ലയെന്നും ഇന്ന് കാണുന്ന വികസന മുരടിപ്പ് ഇല്ലാതാവുമെന്നും, നിങ്ങളുടെ സമ്മതിദാനാവകാശം യു.ഡി.എഫിന് അനുകൂലമായി വിനിയോഗിക്കണമെന്നും എം.പി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റോഡ് ഷോയും, ജില്ലാ ഡിവിഷനു കീഴിലുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും അദ്ദേഹം പരിചയപ്പെടുത്തി. 

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിൽ ദിവസവും 75,000 പേർക്ക് മാത്രം ദർശനം; സ്പോട്ട് ബുക്കിം​ഗ് 5000 ആയി കുറച്ചു

Next Story

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ

Latest from Local News

പന്തീരങ്കാവിലെ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവതിയുടെ മോഷണ ശ്രമം

പന്തീരങ്കാവിലെ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവതിയുടെ മോഷണ ശ്രമം. സൌപർണിക ജ്വല്ലറിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണം വാങ്ങാൻ

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നവംബർ 21 മുതൽ

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തുന്നു. വട്ടോളി അരവിന്ദൻ പണിക്കരുടെ നേതൃത്വത്തിൽ 2025 നവംബർ 21 മുതൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു. രാമനാട്ടുകരയിലാണ് സംഭവം. നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ്

കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ