എൻ.എച്ച് 766 കുന്ദമംഗലം പതിമംഗലത്ത് പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എകരൂൽ സ്വദേശിനി ബഫ ഫാത്തിമ (18) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ആയിരുന്ന സംഭവം. പ്രോവിഡൻസ്കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് ഫാത്തിമ.
വീട്ടിൽ നിന്നും വരുമ്പോൾ കൊടുവള്ളിയിൽ വാഹനം നിർത്തിയിട്ടാണ് സാധാരണ കോളേജിൽ പോകുന്നതെങ്കിലും ഇന്നലെയും ഇന്നും എക്സാം ആയത് കൊണ്ട് വണ്ടിയെടുത്ത് പോകുകയായിരുന്നുവെന്ന് ബന്ധു പറയുന്നു. ഇന്നലെയാണ് മാതാവ് പിതാവ് ജോലി ചെയ്യുന്ന ദമാമിലേക്ക് പോയത്. അപകടം സംഭവിച്ച ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ് ശരീഫ് (ദമാം), മാതാവ് സലീക്ക, സഹോദരങ്ങൾ സഫ ശരീഫ, നഫ ശരീഫ്







