ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ‘വി സുരക്ഷ’ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷവും പദ്ധതി നടപ്പിലാക്കുന്നത്.

പത്തനംതിട്ട ജില്ലാ പൊലീസ് ഓഫിസില്‍ വി.കേരള ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ആനന്ദ് ആര്‍ ‘വി സുരക്ഷാ’ പദ്ധതിയുടെ മുന്‍കൂര്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്‌തു. തീര്‍ഥാടകരെ വളരെയധികം സഹായിക്കുകയും ശബരിമല യാത്രയ്ക്കിടെ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതിയാണ് ‘വി സുരക്ഷ’യെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആര്‍ പറഞ്ഞു.

കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡോടു കൂടിയ റിസ്റ്റ് ബാന്‍ഡുകളാണ് നൽകുന്നത്. കുട്ടികളുടെ കൈയിലെ റിസ്റ്റ് ബാന്‍ഡ് രക്ഷിതാവിന്റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ രക്ഷിതാവിന്റെ പക്കല്‍ ഏല്‍പ്പിക്കാന്‍ ഇതിലൂടെ പൊലീസിന് സാധിക്കും.

www.visuraksha.online എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ കേരളത്തിലെ ഏതെങ്കിലും വി സ്റ്റോര്‍ അല്ലെങ്കില്‍ വി മിനി സ്റ്റോറില്‍ നേരിട്ടെത്തിയോ കുട്ടികള്‍ക്കുള്ള ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡ്’നായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം. തീര്‍ഥാടനത്തിന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ഐഡി ലഭിക്കും. ശബരിമലയില്‍ എത്തുന്നതിന് മുമ്പ് തന്നെ വി സുരക്ഷ റിസ്റ്റ് ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്‌ത് പമ്പയിലെ എതെങ്കിലും വി സുരക്ഷ കിയോസ്‌കിൽ നിന്നും ബാന്‍ഡ് കൈപ്പറ്റണം. പമ്പയിലെ ഏതെങ്കിലും വി സുരക്ഷ കിയോസ്‌കിൽ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ഐഡി കാണിച്ചാല്‍ കോണ്‍ടാക്‌ട് നമ്പറുമായി ഇതിനകം ലിങ്ക് ചെയ്‌തിരിക്കുന്ന ക്യൂആര്‍ കോഡ് ബാന്‍ഡ് ലഭിക്കും.

 

Leave a Reply

Your email address will not be published.

Previous Story

പയ്യോളിയിൽ ഡിജിറ്റൽ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി

Next Story

മേപ്പയ്യൂരിൽ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

Latest from Main News

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളായ ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് നടക്കുന്ന 

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹസീയുടെ അസാന്നിധ്യത്തിൽ പ്രസ്താവിച്ച ട്രൈബ്യൂണൽ വിധിയെ

കേരള മീഡിയ അക്കാദമി ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്)  അപേക്ഷ ക്ഷണിച്ചു. നവംബർ 22 വരെ

ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും

ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും. ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ രണ്ടുഘട്ടമായി നടത്തുന്നത്.