ശബരിമലയെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) സന്നിധാനത്ത് ദ്വാരപാലക ശില്പ പാളികൾ ഇളക്കി നടത്തിയ പരിശോധന പൂർത്തിയാക്കി. 10 മണിക്കൂർ നീണ്ട ഈ തീവ്രപരിശോധനയ്ക്ക് ശേഷം സോപാനത്തിലെ സ്വർണപ്പാളികൾ പുന:സ്ഥാപിച്ചു. വ്യാജ സ്വർണപ്പാളികളെയും കാലപ്പഴക്കത്തെയും കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നു. കളളക്കടത്തിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ദേവസ്വം ബോർഡും ഭക്തരും.
പുലർച്ചയോടെയാണ് സംഘം പരിശോധന പൂർത്തിയാക്കിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള പരിശോധന ഇന്നലെ ഉച്ചപൂജ കഴിഞ്ഞാണ് ആരംഭിച്ചത്. സാംപിളുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് സ്വർണപാളികൾ ഇളക്കിമാറ്റിയുള്ള പരിശോധന നടന്നത്. അന്വേഷണ ചുമതലയുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ഇന്ന് മടങ്ങുമെന്നാണ് വിവരം.
സ്വർണ്ണക്കൊള്ളക്കേസിലെ സത്യം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് എസ്ഐടി സംഘം ശബരിമല സന്നിധാനത്ത് വിശദമായ പരിശോധന നടത്തിയത്. ഇന്ന് പുലർച്ചയോടെയാണ് പരിശോധനകൾ അവസാനിച്ചത്. കട്ടിളപാളികളിൽ നിന്നും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി ഇളക്കിമാറ്റിയ സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ശേഖരിച്ച സാമ്പിളുകളുടെ കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാകും.







