പയ്യോളി: ദേശീയപാതയിൽ അയനിക്കാട് മാപ്പിള എൽ പി സ്കൂളിന് സമീപം ബൾക്കർ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരുക്ക്േറ്റു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള അന്നമർ സാമിയുടെ ബൾക്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. കോട്ടയം സ്വദേശിയായ ഡ്രൈവർ സഞ്ജയ്‌ക്ക് തലയ്ക്കാണ് പരുക്കേറ്റത്.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ഉഡുപ്പിയിൽ നിന്ന് കോട്ടയത്തേക്ക് കോൺക്രീറ്റ് ലോഡുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ദേശീയപാതയിൽ നിന്ന് റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞതെന്നാണ് പ്രാഥമിക വിവരങ്ങൾ.
അപകടത്തെ തുടർന്ന് ഹൈവേ പട്രോളിംഗ് സംഘം സ്ഥലത്തെത്തി പരുക്കേറ്റ സഞ്ജയിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







