കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠക്കുള്ള തേക്കുമരം ഞായറാഴ്ച കാലത്ത് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു

കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠക്കുള്ള തേക്കുമരം ഞായറാഴ്ച കാലത്ത് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപത്തുനിന്നും ഭക്ത ജനങ്ങൾ താലപ്പൊലി, മുത്തുക്കുടകൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ തേക്കുമരം സ്വീകരിച്ച് ക്ഷേത്ര സന്നിധിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു.

2027 ജനുവരിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന നവീകരണ കലശത്തോടനുബന്ധിച്ചാണ് ധ്വജപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. അതോടൊപ്പം പുതിയതീർത്ഥക്കുളത്തിന്റെ നിർമ്മാണവും പൂർത്തീകരിക്കും.

തൃശൂർ ജില്ലയിലെ എരുമപ്പെട്ടി തിച്ചൂരിലെ
പൊന്നും കുന്ന് എസ്റ്റേറ്റിൽ നിന്നാണ്
ധ്വജപ്രതിഷ്ഠക്കുള്ള തേക്ക് കണ്ടെത്തിയത്.

വൈകിട്ട് മലബാറിന്റെ വാദ്യകുലപതി ശ്രീ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിൽ ചെണ്ടപഠനം പൂർത്തിയാക്കിയ മേലൂർ ശിവക്ഷേത്രം നടരാജ കലാക്ഷേത്രം വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റവും നടന്നു.

Leave a Reply

Your email address will not be published.

Previous Story

വികസന മുരടിപ്പിന് കാരണം തുടർ ഭരണം – എൻ.കെ. ഉണ്ണികൃഷ്ണൻ

Next Story

കൊയിലാണ്ടി കണയങ്കോട് മീത്തലെ ഇടവലത്ത് ജാനു അമ്മ അന്തരിച്ചു

Latest from Local News

റെയിൽവേ അവഗണനക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്

കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ‘ഒത്തൊരുമ’ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കൈൻഡ്

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍

കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ ആഘോഷിച്ചു

കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ പുത്തഞ്ചേരിയിലെ യുദ്ധ സ്മാരകത്തിൽ പതാക ഉയർത്തി ആഘോഷിച്ചു.