വികസന മുരടിപ്പിന് കാരണം തുടർ ഭരണം – എൻ.കെ. ഉണ്ണികൃഷ്ണൻ

അരിക്കുളം: സംസ്ഥാനത്തും തദ്ദേശസ്ഥാപനങ്ങളിലും തുടർച്ചയായി ഒരു മുന്നണി ഭരിക്കുന്നതാണ് വികസന മുരടിപ്പിന്റെ പ്രധാന കാരണമെന്ന് ആർ.വൈ.എഫ്. നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 65 വർഷത്തെ അരിക്കുളത്തെ ഇടതു ഭരണം സർവ്വ രംഗങ്ങളിലും വികസന സ്തംഭനത്തിന് കാരണമായി. UDYF അരിക്കുളം പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനസ് കാരയാട് അധ്യക്ഷ്യം വഹിച്ചു. ഇ.കെ. അഹമ്മദ് മൗലവി, ശശി ഊട്ടേരി, ശുഹൈബ്തറമ്മൽ, ഹാഷിം കാവിൽ, സനൽഅരികുളം, സുഹൈൽ അരിക്കുളം,-രതീഷ് അടിയോടി, റിസ്വിൻ നിഖില, സീനത്ത് വടക്കയിൽ, സുവൈബ ഷെറീഫ്, സീനത് വടക്കയിൽ , സ്റ്റീജ അനീഷ്, റിയാ മറിയം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.