എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പൊലീസാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, ക്രൂരമായി മർദിക്കുകയുമായിരുന്നു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്.
