ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി.യുടെ സുവർണ്ണ ചരിത്രത്തിലേക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും വെളിച്ചം നിറച്ചുകൊണ്ട്, ഒരു പുതിയ താൾ എഴുതിച്ചേർത്തിരിക്കുകയാണ് ഗ്ലോബൽ കൺവെൻഷൻ സെന്റർ. കൂട്ടായ്മയുടെ കരുത്തും, പങ്കുവെക്കലിന്റെ മാധുര്യവും വിളിച്ചോതുന്ന ഗ്ലോബൽ കൺവെൻഷൻ സെന്റർ നാളെ ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബഹു: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കുകയാണ്.
ചടങ്ങിൽ നമ്മുടെ പ്രിയങ്കരരായ പി കെ കെ ബാവ സാഹിബ്, ഡോക്ടർ എം. കെ മുനീർ എം.എൽ.എ, വടകരയുടെ പ്രിയപ്പെട്ട എം പി ഷാഫി പറമ്പിൽ, എം മഹബൂബ്, അഡ്വക്കറ്റ് പ്രവീൺ കുമാർ, പ്രഫുൽ കുമാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്നു. വികാസ് നഗറിലാണ് ഉദ്ഘാടനചടങ്ങ് .
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ ഹുസൈൻ കാച്ചിലോടി, ഫൈസൽ അൽ ബുറൂജ്, അനസ് കാപ്പാട്, ലത്തീഫ് പുരയിൽ, എംടി റാഫി, മുനീർ കാപ്പാട് തുടങ്ങിയവർ പങ്കെടുത്തു.








