കോഴിക്കോട് നഗരത്തിൽ 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് നഗരത്തിൽ 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വച്ച് ഉച്ചയോടെയാണ്  കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റംഷാദ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ രാസലഹരി എത്തിച്ചത്. കുറച്ച് ദിവസങ്ങളായി ഡെൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.

257 ഗ്രാം എം ഡി എം എയാണ് പൊലീസ് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞദിവസം പന്തീരങ്കാവിൽ വച്ച് 10 കിലോ കഞ്ചാവ് ഡെൻസാഫ് സംഘം പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published.