തോരായിക്കടവ് പാലം പണി വീണ്ടും തകൃതി ഫെബ്രുവരിയില്‍ തുറക്കും

അത്തോളി-ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായി ക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും ഊര്‍ജ്ജിതമായി. ഇക്കഴിഞ്ഞ 2025 ഓഗസ്റ്റ് 14ന് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്ന് പുഴയില്‍ വീണ സംഭവത്തെ തുടര്‍ന്നാണ് പ്രവൃത്തി നിലച്ചത്. ഇപ്പോള്‍ ഒരാഴ്ച മുമ്പാണ് തടസ്സങ്ങള്‍ നീങ്ങി പ്രവൃത്തി പുനരാരംഭിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പാലത്തിന്റെ മേല്‍നോട്ട ചുമതല. സെന്‍ട്രല്‍ സ്പാന്‍ അടക്കം ഒന്‍പത് സ്പാനുകളാണ് പാലത്തിനുളളത്. ഇതില്‍ അഞ്ച് സ്പാനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നവംബര്‍ മാസത്തോടെ മറ്റ് രമ്ട് സ്പാനുകളുടെ കോണ്‍ക്രീറ്റ് കൂടി നടക്കും. പിന്നെ അവശേഷിക്കുക സെന്‍ട്രല്‍ സ്പാന്‍ ആണ്. ഇവിടെ കമാനത്തോടു കൂടിയായിരിക്കും സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യുക. മൊത്തം 260 മീറ്ററാണ് പാലത്തിന്റെ നീളം. ഇരു വശത്തുമായി നൂറ് മീറ്റര്‍ നീളത്തില്‍ സമീപ റോഡും നിര്‍മ്മിക്കും. അത്തോളി ഭാഗത്ത് റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ചേമഞ്ചേരി ഭാഗത്തും റോഡ് പ്രവൃത്തി ആരംഭിക്കും.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തുവ്വക്കോടിനെയും അത്തോളി ഗ്രാമ പഞ്ചായത്തിലെ കൊടശ്ശേരിയേയും ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ബീമു തകര്‍ന്നത്. ബീം നിര്‍മ്മിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയിലായിരുന്നു പുഴയില്‍ വീണത്. ബീമുകള്‍ ഉറപ്പിച്ച് നിര്‍ത്തിയ ഗര്‍ഡറുകള്‍ ഉറപ്പിച്ചു നിര്‍ത്തിയതിലെ അപാകമായിരുന്നുഅപകട കാരണം.
സ്ഥലമേറ്റെടുപ്പ് ഉള്‍പ്പടെ 23.82 കോടി രൂപ ചെലവിലാണ് കിഫ്ബി സഹായത്തോടെ പാലം നിര്‍മ്മിക്കുന്നത്. 2023 ഓഗസ്റ്റ് മൂന്നിനാണ് പാലത്തിന്റെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ആരംഭിച്ചത്. 18 മാസമായിരുന്നു നിര്‍മ്മാണ കാലവധി നിശ്ചയിച്ചിരുന്നത്. മഞ്ചേരിയിലെ പി എം ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം പണി കരാറെടുത്തത്.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്: രാവിലെ 11 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

Next Story

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Latest from Local News

കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം നെഹ്റുവിനെ അനുസ്മരിച്ചു

ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  3 നാദാപുരം കെ.കെ നവാസ് 8

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്: രാവിലെ 11 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന്  പുറപ്പെടുവിക്കും. ഇതോടൊപ്പം അതത് വരണാധികാരികള്‍ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും.

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 14-11-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 14-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ജില്ലാതല മോണിറ്ററിങ് സമിതി രൂപീകരിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതികള്‍ ഉടന്‍ പരിഹരിക്കുന്നതിനും