കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ നടക്കുന്ന ഖനനം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കീഴരിയൂര്‍ തുറയൂര്‍ പഞ്ചായത്തുകളിലായി 4.9237 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തങ്കമല കരിങ്കല്‍ ക്വാറിയില്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ചാണ് ഖനനം നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പാറപൊട്ടിക്കുന്നതിനായി നടത്തുന്ന ഉഗ്ര സ്‌ഫോടനങ്ങള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് തങ്കമല ക്വാറിയില്‍ നിന്ന് മെറ്റലും മണ്ണും ഇപ്പോള്‍ കൊണ്ടു പോകുന്നത്. ദിവസവും 100 ലോഡിലധികം ബോളര്‍, മെറ്റല്‍, ക്വാറി വേസ്റ്റ് എന്നിവ ടോറസ് ലോറികളില്‍ കയറ്റി കൊണ്ടു പോകുന്നുണ്ട്.അമിത ഭാരം കയറ്റി ടോറസ് ലോറികള്‍ പോകുമ്പോള്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. തങ്കമലയില്‍ നിന്നും മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് രണ്ട് മൂന്ന് മാസം മുമ്പാണ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി രാജേഷിന് പരിക്ക് പറ്റിയിരുന്നു. തങ്കമലയില്‍ നിന്നും മണ്ണുമായി ഇറങ്ങിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മെയിന്‍ കനാലിലേക്ക് മറിയുകയായിരുന്നു. ഇവിടെ നിന്നും യാതോരു നിയന്ത്രണവുമില്ലാതെ രാപകല്‍ മണ്ണ് കൊണ്ടു പോകുന്നതായി പരിസര വാസികള്‍ പറഞ്ഞു.
വ്യവസ്ഥകള്‍ പാലിക്കാതെയാണ് ക്വാറി പ്രവര്‍ത്തനം നടക്കുന്നതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. 250 മീറ്ററോളം താഴ്ചയിലേക്കു ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയാണ് ഖനനം നടക്കുന്നതെന്നാണ് ആക്ഷേപം. സമീപ പ്രദേശമാകെ ക്വാറിയില്‍ നിന്നുളള പൊടിപടലം നിറയുകയാണ്.ഖനനം കാരണം സമീ പ പ്രദേശങ്ങളിലുള്ള വീടുകളിലെ കിണറുകള്‍ മലിനമാവുകയാണ്. ദേശീയ പാതാ വികസനത്തിന് ആരും എതിരല്ലെന്നും,എന്നാല്‍ ഒരു നാടും കുന്നും പൂര്‍ണ്ണമായി തകര്‍ത്തു കൊണ്ടുള്ള കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം അപകടകരമാണെന്ന് കോണ്‍ഗ്രസ് കീഴരിയൂര്‍ മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ പറഞ്ഞു. അപകടകരമായ തരത്തില്‍ കരിങ്കല്‍ ഖനനം നടത്തി ദുരന്തത്തെ മാടി വിളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തങ്കമലയുടെ താഴ്ഭാഗത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനും ഗ്രാമ പഞ്ചായത്തിനുമുണ്ട്.അതുകൊണ്ട് തന്നെ യു ഡി എഫ് കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ അധികാരത്തിലെത്തിയാല്‍ തങ്കമലയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും ഇടത്തില്‍ ശിവന്‍ പറഞ്ഞു.
Latest from Local News
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്ത് വാഹന പാര്‍ക്കിംങ്ങ്: നിയന്ത്രണം കടുപ്പിച്ച് റെയില്‍വേ
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്ത് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി റെയില്‍വേ പോലീസ്. സ്‌റ്റേഷന്റെ വടക്ക് പേ
കുന്ദമംഗലം ത്രികോണ മത്സരത്തിന് ഒരുങ്ങി. കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് കളം പിടിക്കാൻ യുവ സാരഥിയെ ഇറക്കി യുഡിഎഫ്. കഴിഞ്ഞ തവണ
കൊയിലാണ്ടി: ഒഴക്കാഴക്കം പടിക്കൽ പരേതനായ ഒ.പി.കരുണന്റെ ഭാര്യ ജാനു (76) അന്തരിച്ചു. മക്കൾ:മക്കൾ സുനിൽകുമാർ .(ബഹറിൻ ) ഷൈമ (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ്
കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13-11- 25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം ഇ എൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. വോട്ടിങ് യന്ത്രങ്ങൾക്കുണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കൽ, ആവശ്യമെങ്കിൽ







