ശബരിമല മണ്ഡലകാലത്തെ മറ്റ് സംസ്ഥാനങ്ങളില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

ശബരിമല മണ്ഡലകാലത്തെ മറ്റ് സംസ്ഥാനങ്ങളില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ .ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റെയില്‍വെ പ്രഖ്യാപിച്ചത്.

ഇരുദിശയിലേക്കും 32 സ്‌പെഷ്യലുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൊത്തം 274 സര്‍വീസുകളാണ് നടത്തുക. കാക്കിനഡ-കോട്ടയം സ്‌പെഷ്യല്‍, ഹസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം സ്‌പെഷ്യല്‍, ചാര്‍ലപ്പള്ളി -കൊല്ലം സ്‌പെഷ്യല്‍, ചെന്നൈ എഗ്‌മോര്‍-കൊല്ലം സ്‌പെഷ്യല്‍, ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്‌പെഷ്യല്‍, ചാര്‍ലപ്പള്ളി-കൊല്ലം സ്‌പെഷ്യല്‍, മച്ചിലിപട്ടണം-കൊല്ലം സ്‌പെഷ്യല്‍, നര്‍സാപൂര്‍-കൊല്ലം സ്‌പെഷ്യല്‍ എന്നീ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് സർവീസുകള്‍ക്ക് ഈടാക്കുക.

ഇതില്‍ കാക്കിനഡ-കോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്.

അതേസമയം, മണ്ഡലകാലം പരിഗണിച്ച്‌ ചെങ്ങന്നൂർ റെയില്‍വെ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികള്‍, കാത്തിരിപ്പ് മുറികള്‍, പോലീസ്-വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന ആവശ്യം ഉയർന്നു. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകള്‍, ഇതര സംസ്ഥാന ഭാഷകളില്‍ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങള്‍, കുടിവെള്ളം, മൊബൈല്‍ ചാർജിങ് പോയിന്റുകള്‍, ശൗചാലയങ്ങള്‍, വിരി വെക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങള്‍ തീർഥാടനം ആരംഭിക്കുന്ന ആദ്യ ദിനം മുതല്‍ പൂർണമായി പ്രവർത്തനക്ഷമമാക്കണം.

യാത്രക്കാരുടെയും അയ്യപ്പഭക്തരുടെയും സുരക്ഷക്കായി അധിക ആർ.പി.എഫ് ഉദ്യോഗസ്ഥരും നിരീക്ഷണ ക്യാമറകളും വിന്യസിക്കണം തിരക്ക് നിയന്ത്രണം, മാലിന്യ സംസ്കരണം, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംസ്ഥാന സർക്കാർ വകുപ്പുകളുമായി ചേർന്ന് ഏകോപിത പ്രവർത്തനം നടത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13-11- 25  വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Next Story

അവസാനിക്കാത്ത കരിങ്കല്‍ ഖനനം,ഭയപ്പാടില്‍ തങ്കമല ക്വാറിയുടെ പരിസരവാസികള്‍

Latest from Main News

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ