ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് കൊയിലാണ്ടിയില്‍ നടന്ന ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ കെ പി എ ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും സമ്മേളം ആവശ്യപ്പെട്ടു. ചരിത്ര ഗ്രന്ഥകാരനും തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാര ജേതാവുമായ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജിതിന്‍ വളയനാട് അധ്യക്ഷനായി. എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സന്‍ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി നഗര സഭ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ. ഷിജു,ജില്ലാ സെക്രട്ടറി അനൂപ് മണാശ്ശേരി,കേരള ഷോപ്‌സ് ആന്റ് കമേര്‍ഷ്യല്‍ എസ്റ്റേബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.കെ.അബ്ദുള്‍ ഗഫൂര്‍, എ കെ പി എ സംസ്ഥാന വൈസപ്രസിഡന്റ് സജീഷ് മണി,സംസ്ഥാന സെക്രട്ടറിമാരായ മസൂദ്, ടൈറ്റസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.പി.പ്രസാദ് , ജയന്‍ രാഗം, കെ.പുഷ്‌കരന്‍, കെ. മധു, ബോബന്‍ സൂര്യ, കെ.കെ.രാജേഷ് ,എം പ്രവീണ്‍കുമാര്‍, പ്രനീഷ് .എന്നിവര്‍ സംസാരിച്ചു .പുതിയ ഭാരവാഹികളായി വി.പി. പ്രസാദ്(പ്രസിഡന്റ് )കെ.പുഷ്‌കരന്‍ ,പ്രവീണ്‍ രാഗ് (വൈസ് പ്രസി),
ജിതിന്‍ വളയനാട് (സെക്രട്ടറി ),അഭിലാഷ് കല്ലിശേരി,പി.കെ.രജീഷ് (ജോയിന്റ് സെക്ര),വത്സന്‍ മേലെപ്പാട്ട് (ഖജാന്‍ജി),ജയന്‍ രാഗം (വെല്‍ഫയര്‍ ചെയര്‍മാന്‍ ),ആന്റണി ജേക്കബ് (വെല്‍ഫയര്‍ കണ്‍വീനര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
Latest from Local News
മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും
മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള
കൊല്ലം താഴത്തവളപ്പിൽ മുഹമ്മദ് ശാമിൽ (15) അന്തരിച്ചു. പിതാവ് : ഷമീർ. മാതാവ്: നൗഫിറ. സഹോദരങ്ങൾ: മുഹമ്മദ് നവീദ്, ഫാത്വിമ ഷസാന.
കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പിലില്ലത്ത്
ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് 5 ലെ മെമ്പർ എം ശശിമാസ്റ്റർക്ക് സ്വീകരണം നൽകി. ജില്ല ജന സെക്രട്ടറി എസ് ആർ ജയ്കിഷ്







