സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.

രാവിലെ എട്ട് മണിയോടെയാണ് സംഭവം. സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജനയെ വീപ്പയിലെ വെള്ളത്തിൽ മുക്കി അനിതകുമാരി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് പുറത്തെ മരത്തിൽ അമ്മയും തൂങ്ങി മരിച്ചു. മകൻ ജോലിയ്ക്ക് പോയ സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്.

അനിതകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഇതേത്തുടർന്ന് അവർ വിഷാദത്തിലായിരുന്നു. മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ തദ്ദേശതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

Next Story

ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജി്ല്ലാ സമ്മേളനം

Latest from Main News

സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ – ഹെല്‍ത്ത് സംവിധാനം സജ്ജമായി

സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ – ഹെല്‍ത്ത് സംവിധാനം സജ്ജമായി. മെഡിക്കല്‍ കോളേജുകളിലെ 19 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ലാ/ജനറല്‍

നവംബർ 15 ന് പ്രധാനമന്ത്രി മോദി ദേവമോഗ്ര ക്ഷേത്രം സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 15 ന് നർമ്മദ ജില്ല സന്ദർശിക്കും. പ്രധാനമന്ത്രി മോദി ആദ്യം ദേവ്മോഗ്രയിലെ ആദിവാസി സമൂഹത്തിന്റെ ആരാധനാമൂർത്തിയായ

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു

ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു. ഇന്ന് പുലർച്ചെ മുതൽ മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിച്ചു.

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ

വാസുവിൻ്റെ അറസ്റ്റ്: മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും മുഖംമൂടി വലിച്ചു കീറി – മുല്ലപ്പള്ളി രാമചന്ദ്രൻ

മുൻ തിരുവിതാംകൂർ ദേവസ്വം ബോഡ് ചെയർമാനും സി.പി.എമ്മിൻ്റെ അതീവ വിശ്വസ്തനുമായ എൻ. വാസുവിനെ അറസ്റ്റ് ചെയ്ത സംഭവത്തോടെ, മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും മുഖംമൂടി