പേരാമ്പ്ര സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പക, ചെണ്ടമേളം എന്നീ മത്സരങ്ങളിൽ ജി എച്ച് എസ് എസ് നടുവണ്ണൂരിലെ കുട്ടികൾ ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂൾ ചെണ്ട മേളത്തിൽ തുടർച്ചയായ മൂന്നാം വർഷവും സബ്ജില്ലാ ചാമ്പ്യന്മാരായാണ് ഈ സ്കൂളിലെ കുട്ടികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം സംസ്ഥാനകലോത്സവത്തിൽ ചെണ്ടമേളം, തായമ്പക എന്നീ മത്സരങ്ങളിൽ സ്കൂളിലെ ടീം മികച്ച വിജയം നേടിയിട്ടുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ അലൻ നാരായൺ, തേജസ്, നിവേദ്, ദേവദർഷ്, ശ്രീഹരി, ദേവനന്ദൻ, ശ്രീദേവ് എന്നീ കുട്ടികളാണ് ഇത്തവണ ചെണ്ടമേളം ടീമിലുള്ളത്. അലൻ നാരായൺ തായമ്പകയിലും ജില്ലയിൽ മത്സരിക്കാൻ യോഗ്യത നേടി. ഉള്ളിയേരിയിലെ നിഷാന്ത് മാരാർ, അജിത്ത് കൂമുള്ളി, സന്ദീപ് കൊയിലാണ്ടി എന്നിവരാണ് രണ്ട് വിഭാഗങ്ങളിലെ കുട്ടികളെയും ചെണ്ടമേളം പരിശീലിപ്പിക്കുന്നത്.







