പേരാമ്പ്ര: തൻ്റെ സമ്പത്തും സ്വാധീനവും സമൂഹത്തിലെ അശരണരായ സാധാരണക്കാർക്കു വേണ്ടി വിനിയോഗിക്കുക എന്നത് ജീവിതവ്രതമാക്കിയ വ്യക്തിത്വമാണ് സി.എച്ച്. ഇബ്രാഹിം കുട്ടിയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം പി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ വിഭാഗീയത പിടിമുറുക്കുന്ന കാലത്ത് മനുഷ്യരെ ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ ഒന്നിച്ചു നിർത്തുക എന്നത്പ്രധാനമാണ്. വിദ്യാഭ്യാസ- സാംസ്കാരിക – ജീവകാരുണ്യ മേഖലകളിൽ സി.എച്ച് ഇബ്രാഹിം കുട്ടിയുടെ പ്രവർത്തനങ്ങൾ അത്തരത്തിലുള്ളതാണ്. വേൾഡ് മലയാളി കൗൺസിലിൻ്റെ എക്സലൻസി അവാർഡ് അർഹിക്കുന്ന കൈകളിൽ തന്നെ ലഭിച്ചു എന്നത് സന്തോഷകരമാണ് -അദ്ദേഹം പറഞ്ഞു. സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ വച്ച് നടന്ന വേൾഡ് മലയാളി സംഗമത്തിൽ മികച്ച സാമൂഹ്യപ്രവർത്തകനുള്ള ഗ്ലോബൽ എക്സലൻസ് അവാർഡ് സ്വീകരിച്ചു ജന്മനാട്ടിൽ തിരിച്ചെത്തിയ സിഎച്ച് ഇബ്രാഹിം കുട്ടിക്ക് കടിയങ്ങാട് പൗരാവലി ഏർപ്പെടുത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ എസ്.പി. കുഞ്ഞമ്മത് അധ്യക്ഷതവഹിച്ചു. കവിയും ഗാന രചയിതാവുമായ പത്മശ്രീകൈതപ്രം ദാമോദരൻ നമ്പൂതിരി പൊന്നാട അണിയിച്ചു. മനസ്സിൽ ആർദ്രത കാത്തുസൂക്ഷിക്കുന്ന, ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി വ്യക്തമായ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന സി എച്ച് ഇബ്രാഹിം കുട്ടിയെ പോലുള്ള സംശുദ്ധ വ്യക്തികളെയാണ് നമ്മുടെ നാടിനു ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എംപി,വഹീദ പാറേമ്മൽ, പി.ടി.അഷ്‌റഫ്,മുനീർ എരവത്ത്, പാളയാട്ട് ബഷീർ, ഇ സഡ് എ സൽമാൻ, കെ.വി.രാഘവൻ മാസ്റ്റർ,ആർ.കെ. മുനീർ,വാസു വേങ്ങേരി, ടി.കെ എ ലത്തീഫ്, കല്ലൂർ മുഹമ്മദലി, അരുൺ കിഴക്കയിൽ, ഇടി ബാലൻ, എം കെ സി കൂട്ട്യാലി,മൂസ കോത്തമ്പ്ര,കെ.ടി. അബ്ദുല്ലത്തീഫ്, അസീസ് നരിക്കില്ല കണ്ടി, കോറോത്ത് കുഞ്ഞുകൃഷ്ണൻ നായർ,സുനന്ദ് ശങ്കർ, തറവട്ടത്ത് ശങ്കരൻ, ഇല്ലത്ത് മോഹൻ, സമദ് നരിപ്പറ്റ ആനേരി നസീർ,സൗഫി താഴെക്കണ്ടി, അസീസ് ഫൈസി, ആവള ഹമീദ്, ടി കെ എ ലത്തീഫ്, എ പി അസീസ്, ടി പി അസീസ്,ചിത്രരാജൻ
പ്രസംഗിച്ചു.
അസറ്റ് വായനാമുറ്റത്ത് നിന്നും വാദ്യ മേള താളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോട് കൂടിയാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്. നൂറുകണക്കിനാളുകൾ ഘോഷയാത്രയിൽ പങ്കാളികളായി. പി കുഞ്ഞമ്മദ് മാസ്റ്റർ, ആയിടത്തിൽ അബ്ദുറഹിമാൻ, പി മുഹമ്മദ് മാസ്റ്റർ, വീർ കണ്ടി മൊയ്തു, സജീവൻ കല്ലോത്ത്, ടി സലീം, എം പി കെ അഹമ്മദ് കുട്ടി, ഫൈസൽ കടിയങ്ങാട്, നസീർ നൊച്ചാട് നേതൃത്വം നൽകി.







