അരിക്കുളം: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപു തന്നെ വഴിയോരങ്ങളിൽ ബോർഡ് വെച്ചും സംഗമങ്ങൾ സംഘടിപ്പിച്ചും സ്ഥാനാർത്ഥികൾ കളം നിറയുന്നു. അരിക്കുളം പഞ്ചായത്തിലെ മാവട്ട് 12-ാം വാർഡിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് UDF പ്രചാരണ രംഗത്ത് മേൽക്കൈ നേടാനുള്ള ശ്രമത്തിലാണ്. UDFകുടുംബ സംഗമം ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. എം. രാമാനന്ദൻ ആധ്യക്ഷ്യം വഹിച്ചു. UDF പഞ്ചായത്ത് കൺവീനർ സി. നാസർ, ഗ്രാമ പഞ്ചായത്തംഗം ബിനി മഠത്തിൽ, ബ്ളോക്ക് കോൺഗ്രസ് ജനറൽസെക്രട്ടറി രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ , ലതേഷ് പുതിയേടത്ത്, ശശീന്ദ്രൻ പുളിയത്തിങ്കൽ, അനിൽകുമാർ അരിക്കുളം , എൻ.പി. ബാബു, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, തങ്കമണി ദീപാലയം, ഹസ്സൻ പുളിയത്തിങ്കൽ, ശ്രീജ പുളിയത്തിങ്കൽ എന്നിവർ സംസാരിച്ചു. പന്ത്രണ്ടാം വാർഡിൽ യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത് മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും കെ.എസ്.എസ്.പി.എ. മണ്ഡലം ജോയിന്റ് സെക്രട്ടറി യുമായ വി.വി.എം. ബഷീർ മാസ്റ്ററെയാണ്.
Latest from Local News
ചക്കിട്ടപാറ തോട്ടു പുറത്ത് സ്കറിയായുടെ ഭാര്യ മേരി സ്കറിയ അന്തരിച്ചു. മറു മണ്ണിലെ ആദ്യകാല കുടിയേറ്റ കർഷകനും, പ്രമുഖ നാടക നടനും
കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി 10/11/2025ന് ഇന്നലെ വൈകുന്നേരം ഗാലക്സി എന്ന വള്ളക്കാർക്ക് ലഭിച്ചു. കൊയിലാണ്ടി ഹാർബറിൽ വെച്ച് കോസ്റ്റൽ പോലീസ്
ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ്. ഓഫറുണ്ട്, ഐഫോണ്‍ പോലുള്ള സമ്മാനങ്ങൾ നേടാം എന്ന തരത്തിലാണ്
ചേമഞ്ചേരി കീഴാത്തൂർ പൊയിൽ ലീല (69)അന്തരിച്ചു ഭർത്താവ് വാളിയിൽ കുഞ്ഞിശങ്കരൻ മകൾ ഷൈനി മരുമകൻ ദമോധരൻ സഹോദരങ്ങൾ ജാനു ദേവി ശാന്ത
ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ലാ ടൂറിസം







