ചേമഞ്ചേരി:- ഇടതു ദുർഭരണത്തിൽ നിന്നും ചേമഞ്ചേരിയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ മോചന യാത്രകൾ നടത്തി. കളത്തിൽ പ്പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് DCC പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ UDF ചെയർമാൻ മാടഞ്ചേരി സത്യനാഥനും (ജാഥാ ക്യാപ്റ്റൻ ) വൈസ് ക്യാപ്റ്റൻ അനസ് കാപ്പാടിനും പതാകകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ശ്രീ ഷാഫി പറമ്പിൽ എം.പി മുഖ്യഭാഷണം നടത്തി. ശ്രീ എം.പി മൊയ്തീൻ കോയ നേതൃത്വം നൽകുന്ന കിഴക്കൻ ജാഥ മുസ്ലിം ലീഗ് ജില്ലാ ജനറൽ സിക്രട്ടറി ടി.ടി.ഇസ്മയിൽ എം.പി മൊയ്തീൻ കോയക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സി.വി ബാലകൃഷ്ണൻ , ശ്രീ വെങ്ങളം റഷീദ്, കണ്ണഞ്ചേരി വിജയൻ ഷരീഫ് മാസ്റ്റർ, പി.പി അബ്ദുൾ ലത്തീഫ്, സാദിഖ് അവീർ , തുടങ്ങിയവർ സംസാരിച്ചു. അനിൽ പാണലിൽ ആലിക്കോയ ഹിദായത്ത്, ഷബീർ എളവനക്കണ്ടി ശശിധരൻ കുനിയിൽ ആലിക്കോയ കണ്ണൻ കടവ്, റസീന ഷാഫി ശ്രീജ കണ്ടിയിൽതുടങ്ങിയവർ നേതൃത്വം നൽകി
മോചന യാത്രയുടെ സമാപന സമ്മേളനം കാട്ടിലപ്പീടികയിൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജനാബ് പി.കെ കെ ബാവ അഡ്വ ഷിബു മീരാൻ , പി.കെ. നവാസ്, നിജേഷ് അരവിന്ദ് തുടങ്ങിയവർ സംബന്ധിക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്‌മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും
കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.







