മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ പി ശോഭ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ വി സുനിൽ, വി പി രമ, പഞ്ചായത്ത് അംഗങ്ങളായ വി പി ബിജു, ശ്രീനിലയം വിജയൻ, പി പ്രശാന്ത്, കെ കെ ലീല, ദീപ കേളോത്ത്, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ എൻ ശ്രീധരൻ, കൂനിയത്ത് നാരായണൻ കിടാവ്, കെ പി അബ്ദുൽ സലാം, എ എം കുഞ്ഞികൃഷ്ണൻ, ശിവഭാസ് ശിവപുരി, കെ കെ അനുരാഗ്, നിഷ മേക്കോത്ത് എന്നിവർ സംസാരിച്ചു.
