പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് ഐടിഐയിലെ ഒരേക്കർ സ്ഥലത്താണ് ജൈവവൈവിധ്യ കലവറയാക്കി മാറ്റാനുളള പ്രവർത്തനം ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് തുരുത്തുകൾ നിർമിക്കുന്നത്.
ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ സത്യൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ ഷിജു, കെ ഇ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, വാർഡ് കൗൺസിലർമാരായ വി എം സിറാജ്, രത്നവല്ലി ടീച്ചർ, മനോഹരി തെക്കയിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ റിഷാദ്, പി ജമീഷ്, ഐടിഐ പ്രിൻസിപ്പൽ ടി ടി ബെൻസൺ, അധ്യാപകരായ എൻ എസ് വൃന്ദ, കെ പി ജിജേഷ്, കെ വി ഫിറോസ്, ഡി കെ ജ്യോതിലാൽ, വി പി അനിൽകുമാർ, ഹരിത കേരളം മിഷൻ ആർപി എം പി നിരഞ്ജന എന്നിവർ സംസാരിച്ചു.
Latest from Local News
വടകര: വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക്
വടകരയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. കല്ലാച്ചിയിൽ വത്സലാ ഫ്ലോർമിൽ നടത്തി വരികയായിരുന്ന പി.കെ രാജൻ (67)ആണ് മരിച്ചത്.പാലക്കുളത്തെ
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഗണപതി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഫെബ്രുവരി ഒന്നു മുതൽ എട്ട് വരെ ആഘോഷിക്കും . മുചുകുന്ന്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു. .സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഇലഞ്ഞിപ്പൂക്കൾ, മൈനാകം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.







