സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ് ബഹു വടകര പാർലമെൻ്റ് മെമ്പർ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. പയ്യോളി മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കെ പി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ, ബ്ലോക്ക് പ്രസിഡണ്ട്
കെ ടി വിനോദ്, പി ബാലകൃഷ്ണൻ, കെ ടി സിന്ധു, സഭീഷ് കുന്നങ്ങോത്ത്, എഞ്ഞിലാടി, മഹേഷ് കോമത്ത്, പി എം അഷ്റഫ്, ഇ കെ ബിജു, കാര്യാട്ട് ഗോപാലൻ, കിഴക്കയിൽ അശോകൻ, കുറുമണ്ണിൽ രവിന്ദ്രൻ, ടി ഉണ്ണികൃഷ്ണൻ, അമീൻ വായോത്ത്, കെ വി കരുണാകരൻ, എം കെ മോഹനൻ, ഷിജേഷ് വി പി തുടങ്ങിയർ സംസാരിച്ചു.

Leave a Reply

Your email address will not be published.