അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇപ്പോൾ നടന്നു വരുന്നത് കൊള്ളക്കാരുടെ ഭരണമാണെന്ന് മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മന്ത്രിസഭയിലെ രണ്ടാംകക്ഷി സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറി പോലും പോലും ചോദിക്കുന്നത് ഇതെന്ത് ഭരണമെന്നാണ്. ശബരിമലയിലെ സ്വർണതട്ടിപ്പുമായി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞത് യു.ഡി.എഫ് അല്ല, കോടതിയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് അധ്യക്ഷ്യം വഹിച്ചു. സാജിദ് നടുവണ്ണൂർ, മുനീർ എരവത്ത്, കെ.പി.രാമചന്ദ്രൻ, വി.വി.എം. ബഷീർ, സി. നാസർ, എൻ.കെ. ഉണ്ണികൃഷ്ണൻ , ശശി ഊട്ടേരി, കൂമുള്ളി കരുണൻ, രാമചന്ദ്രൻ നീലാംബരി, എൻ.കെ. അഷറഫ്, സനൽ അരിക്കുളം, മർവ, ബീന വരമ്പിച്ചേരി, ഹാഷിം കാവിൽ, അമ്മത് പൊയിലിങ്ങൽ എന്നിവർ സംസാരിച്ചു.







