മൂടാടി ഗ്രാമപഞ്ചായത്തിൽ മഞ്ഞൾ വനം പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം ചെയ്തു

/

മൂടാടി : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മഞ്ഞൾ വനം പദ്ധതിയുടെ വിത്തിടൽ ഉദ്ഘാടനം കാർഷിക കർഷകൻ ഗ്രൂപ്പിൻ്റ നേതൃത്വത്തിൽ പതിനൊന്നാം വാർഡിൽ നടന്നു. പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ കൃഷി ഓഫീസർ ഫൗസിയ ഷഹീർ – ഗ്രൂപ്പ് അംഗങ്ങളായ സജിന്ദ്രൻ തെക്കേടത്ത് – റഷീദ് എടത്തിൽ – അസൈനാർ എൽ.കെ. റഷീദ് എ.എം.ആർ എന്നിവർ പങ്കെടുത്തു.

കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിൻ്റെ സാങ്കേതിക സഹായത്തോടെ പ്രഗതി ഇന മഞ്ഞൾ വിത്താണ് ഗ്രാമപഞ്ചായത്തിലെ 15 ഗ്രൂപ്പുകൾ കൃഷി ചെയ്യുന്നത് മഞ്ഞൾ പൊടി ബ്രാൻഡ് ചെയ്ത് വിപണനം നടത്താനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുളങ്കാടുകൾ സൃഷ്ടിക്കാൻ തുടങ്ങുകയാണ്. ജൈവവൈവിധ്യ കലവറയായ കോട്ടയിൽ ക്ഷേത്ര കാവും വാഴയിൽ ഭവതി ക്ഷേത്രത്തോട് ചേർന്ന പാതാളവും ശാസ്ത്രീയ പഠനം നടത്തി കേന്ദ്ര സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റ പൈതൃക സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സംസ്ഥാനതല ദ്രുതകർമ സേന രൂപീകരിച്ചു

Next Story

കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം

ഉളളിയേരി: ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 15ന് ആഘോഷിക്കും. ശിവ പൂജ,അഖണ്ഡനാമ ജപം,ഗണപതി ഹോമം,ചുറ്റുവിളക്ക്,വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടാകും.

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടീ കെ ഷെറീന

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു. ദേശീയപാത ബൈപ്പാസുമായി സംഗമിക്കുന്ന നന്തി ബസാറില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നന്തി ബസാറില്‍ നിര്‍മ്മിച്ച