നാലു നാൾ നീണ്ടുനിന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് അധ്യക്ഷനായി. കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി തിരുവങ്ങൂർ ഹയർസെക്കൻഡറി
സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
എൽ.പി വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി,ഗ വ: യുപി സ്കൂൾ വേളൂർ, ശ്രീരാമാനന്ദ സ്കൂൾ, ഇലാഹിയ എച്ച്. എസ് എസ്. കാപ്പാട്, ജി എൽ.പി സ്കൂൾ കോതമംഗലം എന്നിവർ ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു.
യുപി വിഭാഗത്തിലുംഹൈസ്കൂൾ വിഭാഗത്തിലും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനാണ് ചാമ്പ്യൻഷിപ്പ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ
പൊയിൽക്കാവ് എച്ച്.എസ്. എസ് ചാമ്പ്യൻമാരായി. യു.പി സംസ്കൃത ഉത്സവത്തിൽ കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളും എച്ച്. എസ് സംസ്കൃത ഉത്സവത്തിൽ തിരുവങ്ങൂർ എച്ച് എസ്. എസും ചാമ്പ്യൻമാരായി.

അറബിക് സാഹിത്യ ഉത്സവത്തിൽ എൽ. പി വിഭാഗത്തിൽ ജി.എം. യു. പി. സ്കൂൾ വേളൂർ, യു.പി വിഭാഗത്തിൽ ചേമഞ്ചേരി യു.പി, കാരയാട് യു.പി
ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറിയും ചാമ്പ്യൻമാരായി.







