അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ പതിനായിരത്തിലേറെ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പു കമ്മിഷൻ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിറക്കി.

സംസ്ഥാനത്തെ എസ്ഐആർ പ്രവർത്തനങ്ങൾക്കായി സർക്കാർ സർവീസിലുള്ള 30000 പേരെയാണ് ബിഎൽഒമാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് നിയമനമെങ്കിലും നീട്ടേണ്ടിവരുമെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

സർക്കാർ സ്കൂളുകളിലെ അധ്യാപകരെ ബിഎൽഒമാരാക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് കാണിച്ച് കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ കത്ത് പരിഗണിച്ചാണ് നടപടി. ബിഎൽഒമാരായി നിയോഗിക്കപ്പെട്ടവർക്ക് പകരമായി താൽകാലിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ട‌ിഎ, കെപിപിഎച്ച്എ എന്നീ സംഘടനകളും നിവേദനം നൽകിയിരുന്നു. ബിഎൽഒമാരിൽ പതിനായിരത്തിലേറെപ്പേർ സർക്കാർ സ്‌കൂളുകളിലെ അധ്യാപകരാണ്. എൽപി മുതൽ ഹൈസ്കൂ‌ൾ വരെയുള്ളവരും ഹയർ സെക്കൻഡറിയിൽ ഗസറ്റഡ് അല്ലാത്ത അധ്യാപകരും ബിഎൽഒമാരായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ 800 കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തും

Next Story

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) പവിത പൂനെയിൽ അന്തരിച്ചു

Latest from Main News

ജനങ്ങളുടെ ഐക്യത്തിനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായി -മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ ജനങ്ങളുടെ ഐക്യം വര്‍ധിപ്പിക്കാനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായതായി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍