ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ 800 കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തും

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് കാലയളവിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സജ്ജീകരണങ്ങൾ ഒരുക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി ആകെ 800 ബസുകൾ സർവീസ് നടത്താനാണ് കെഎസ്ആർടിസി സി.എം.ഡി ഉത്തരവിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 467 ബസുകളും, രണ്ടാം ഘട്ടത്തിൽ 502 ബസുകളും സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിലാണ് 800 ബസുകളും ഓടുക.

കഴിഞ്ഞ വർഷം 950 ട്രിപ്പുകൾ മാത്രമാണ് കെഎസ്ആർടിസി മണ്ഡലകാലത്ത് നടത്തിയത്. എന്നാൽ ഇത്തവണ ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇത് 1600 ട്രിപ്പുകളായി വർദ്ധിപ്പിച്ചു. നിലയ്ക്കലിൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ, ഭക്തർക്ക് നേരിട്ട് പമ്പയിൽ എത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം. കെഎസ്ആർടിസിയുടെ 93 ഡിപ്പോകളിൽ നിന്നാണ് ഈ ട്രിപ്പുകൾ ആരംഭിക്കുക. 

തീർത്ഥാടകരുടെ ലഗേജ് പമ്പയിൽ സൂക്ഷിക്കുന്നതിനും ഫ്രഷ് ആകാനും പ്രത്യേക സൗകര്യമൊരുക്കും. സന്നിധാനത്തെ ആവശ്യങ്ങൾക്കായി ബജറ്റ് ടൂറിസം സെൽ കോ ഓർഡിനേറ്റർമാരുടെ സേവനങ്ങളും ലഭ്യമാണ്. ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് കമ്മീഷനും നൽകുന്നുണ്ട്. ജനുവരി 15-ന് മകരവിളക്ക് വരെയാണ് കെഎസ്ആർടിസി ഈ യാത്രകൾ ക്രമീകരിക്കുന്നത്.

കൂടുതൽ സർവീസുകൾ നിശ്ചയിച്ചതിനൊപ്പം, ഓൺലൈൻ ബുക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും നിർദ്ദേശമുണ്ട്. അതോടൊപ്പം, യാത്രക്കാരുടെ സുരക്ഷയ്ക്കായി പമ്പയിലും നിലയ്ക്കലും ബ്രെത്ത് അനലൈസർ പരിശോധന നടത്തി, കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സി.എം.ഡി നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ

Next Story

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ

Latest from Main News

ജനങ്ങളുടെ ഐക്യത്തിനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായി -മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ ജനങ്ങളുടെ ഐക്യം വര്‍ധിപ്പിക്കാനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായതായി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍