സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാവകാശം നൽകാതെ ധൃതിയിൽ ബസ്സ് മുന്നോട്ട് എടുക്കുന്നത്. സ്ത്രീകൾക്കും മുതിർന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നതിനാൽ അനാവശ്യ ധൃതി കാണിക്കുന്നത് നിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രാ സൗജന്യം നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ കെ ലീല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം സുലേഖ, ജില്ലാ അപ്പെക്സ് കൌൺസിൽ ജനറൽ സെക്രട്ടറി സി രാധാകൃഷ്ണൻ, കോർപറേഷൻ അപ്പെക്സ് കൌൺസിൽ പ്രസിഡണ്ട് എം പി രാമകൃഷ്ണൻ, സംസ്ഥാന വനിതാ കൌൺസിലർമാരായ ശ്രീജ സുരേഷ്, എ എം സീനാബായ്, ഫറോക്ക് മുനിസിപ്പൽ റെസിഡന്റ്‌സ് കോ-ഓർഡിനേഷൻ വനിതാ കൺവീനർ എം നന്ദിനി ദേവി, ഷീജ, ടി സിന്ധു, ബേബി, കെ എം സുജാത, കെ ജമീല തുടങ്ങിയവർ പ്രസംഗിച്ചു.







