കവിത കൊലക്കേസിൽ അജിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും

തിരുവല്ലയിൽ നടുറോഡിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിൻ റെജി മാത്യുവിനെ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വിധി പ്രസ്താവനത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.

അഡിഷനൽ ജില്ലാ കോടതി -1 ആണ് വിധി പുറപ്പെടുവിച്ചത്. അജിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിൻ്റെ മകൾ കവിതയാണു കൊല്ലപ്പെട്ടത്. 2019 മാർച്ച് 12നു രാവിലെ 9.11നു ചിലങ്ക ജംക്ഷനിലെ റെയിൽവേ സ്‌റ്റേഷൻ റോഡിലായിരുന്നു സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്‌ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണു പ്രതി നൽകിയ മൊഴി. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി. കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Leave a Reply

Your email address will not be published.

Previous Story

യുഡിഎഫ് ചേമഞ്ചേരി ഗ്രാമ മോചന യാത്ര 2025 നവംബർ 9 ഞായറാഴ്ച കാലത്ത് 9.30 മുതൽ

Next Story

അത്തോളിയിൽ ജനകീയ വികസന മുന്നണി രൂപീകരിച്ചു

Latest from Main News

സംസ്ഥാനത്ത് സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി

സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലേക്കുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിന് വിവിധ ഏജൻസികളുമായുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി. സംസ്ഥാനത്ത് സാനിട്ടറി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി.

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും. രാവിലെ 8 മുതല്‍ 8.30 വരെയാണ്

വയനാട് തുരങ്ക പാതക്ക് പിന്നാലെ ചുരം ബദൽ റോഡിനും അനുമതി

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.