ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2015 പ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ പരിചരണം, പുനരധിവാസം, വികസനം, തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനും കേസുകൾ തീർപ്പാക്കുന്നതിനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള സംവിധാനമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടികളുടെ അവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കുകയും കമ്മിറ്റിയുടെ ലക്ഷ്യമാണ്.
അഡ്വ. ഷിജി എ റഹ്മാൻ ആണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പുതിയ ചെയർപേഴ്സൺ. അഷ്റഫ് കാവിൽ, ഡോ. നൂർജഹാൻ കണ്ണഞ്ചേരി, അഖിൽ വി. ബി, സ്മിത കെ ബി എന്നിവരാണ് അംഗങ്ങൾ.







