കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിൽ പുതിയതായി നിർമ്മിച്ച മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം കുനി ഡ്രൈനേജ് കം റോഡ്, മാവുള്ള കുനി കോൺക്രീറ്റ് റോഡ്, നമ്പ്രത്ത്കുറ്റി പാത്ത് വേ എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെട്ടത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു. ടി.പി. കൃഷ്ണൻ, എൻ. പി. രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
