കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ പ്രസിഡന്റ് സ്ഥാനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കകമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോഴിക്കോട് ജില്ലയിലെ സംവരണ വാര്‍ഡുകള്‍ ചുവടെ ചേര്‍ക്കുന്നു.
ഗ്രാമപഞ്ചായത്ത്
പട്ടിക ജാതി സ്ത്രീ: നൊച്ചാട്, തലക്കുളത്തൂര്‍, കൊടിയത്തൂര്‍.
പട്ടിക ജാതി: മണിയൂര്‍, പെരുമണ്ണ, ഒളവണ്ണ.
പട്ടിക വര്‍ഗം: നന്മണ്ട.
സ്ത്രീ: ചോറോട്, ഒഞ്ചിയം, വളയം, നാദാപുരം, കായക്കൊടി, കാവിലുമ്പാറ, മരുതോങ്കര, നരിപ്പറ്റ, ആയഞ്ചേരി, തുറയൂര്‍, മേപ്പയൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, പേരാമ്പ്ര, ചക്കിട്ടപ്പാറ, നടുവണ്ണൂര്‍, കോട്ടൂര്‍, പനങ്ങാട്, കൂരാച്ചുണ്ട്, അരിക്കുളം, മൂടാടി, ചേളന്നൂര്‍, കാക്കൂര്‍, നരിക്കുനി, കൂടരഞ്ഞി, മടവൂര്‍, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, മാവൂര്‍, ചാത്തമംഗലം.
ബ്ലോക്ക് പഞ്ചായത്ത്
പട്ടിക ജാതി സ്ത്രീ: കൊടുവള്ളി
സ്ത്രീ: മേലടി, പേരാമ്പ്ര, പന്തലായനി, ചേളന്നൂര്‍, കുന്ദമംഗലം
ജില്ലാ പഞ്ചായത്ത്
സ്ത്രീ: കോഴിക്കോട്
മുനിസിപ്പാലിറ്റി
പട്ടിക ജാതി സ്ത്രീ: ഫറോക്ക്
പട്ടിക ജാതി: കൊയിലാണ്ടി
സ്ത്രീ: പയ്യോളി, കൊടുവള്ളി, മുക്കം







