കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ പട്ടികജാതി വിഭാഗത്തിൽ പെട്ടവർ അധ്യക്ഷപദവിയിൽ എത്തിയിട്ടില്ല.ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിതിക്ക് എൽ ഡി എഫും യു ഡി എഫും ബി ജെ പിയും ഈ വിഭാഗത്തിൽ പെട്ടവരെ ഉറച്ച സീറ്റിൽ സ്ഥാനാർത്ഥികളാക്കേണ്ടിവേണ്ടിവരും.ഏതെങ്കിലും മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലും ആ മുന്നണിയിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാരും വിജയിച്ചില്ലെങ്കിൽ എതിർമുന്നണിയിൽ നിന്ന് വിജയിച്ച പട്ടികജാതിക്കാരെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും.ചെയർമാൻ സ്ഥാനത്തേക്ക് പുരുഷൻമാരെയും സ്ത്രീകളെയും പരിഗണിക്കാം. അതിനാൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും കൊയിലാണ്ടിയിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. വൈസ് ചെയർമാൻ സ്ഥാനത്തേക് ഇത്തവണ സ്ത്രീകമായിരിക്കും വരിക.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







