സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. കാർഡൊന്നിന് 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോഗ്രാം അരി നൽകിയിരുന്നത് സ്ഥിരമാക്കി. സ്ത്രീകൾക്ക് സബ്‌സിഡിയിതര ഉത്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകിത്തുടങ്ങി. ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 25 ശതമാനം വിലക്കുറവിൽ നൽകും.
മറ്റ് ഓഫറുകൾ
യു.പി.ഐ മുഖേന പണം അടയ്ക്കുകയാണെങ്കിൽ 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻ മേൽ അഞ്ചു രൂപ വിലക്കുറവ്
കിലോയ്ക്ക് 88 രൂപ വിലയുള്ല ശബരി അപ്പം പൊടിയും പുട്ടുപൊടിയും 44 രൂപയ്ക്ക് ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് വൈകിട്ട് അഞ്ചിനു മുമ്പ് 5% വിലക്കുറവ്.







