പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NUST) യുടെ ചാൻസലറായി തിരഞ്ഞെടുത്തു.
ഒമാനിലെ പ്രശസ്ത വ്യവസായിയായ മുഹമ്മദാലി ഗൾഫാർ എൻജിനീയറിങ് ആൻഡ് കൺട്രാക്ടിങ് കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിൽ അറിയപ്പെടുന്നു. യൂനിവേഴ്സിറ്റിയുടെ പ്രഥമ ചാൻസലറായിരുന്ന ഡോ. ഷെയ്ഖ് സാലിം അൽ ഫന്നാഹിൻ്റെ നിര്യാണത്തെ തുടർന്നാണ് ഗൾഫാർ മുഹമ്മദലി യെ തിരഞ്ഞെടുത്തത്. ഒമാനിലെ മസ്കത്ത് ആസ്ഥാനമായുള്ള യൂനിവേഴ്സിറ്റി, സയൻസ്, ടെക്നോളജി, ബിസിനസ് തുടങ്ങിയ മേഖലകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.
ഡോ. മുഹമ്മദാലി ഒമാനിലെ വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഈ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. ഒമാൻ മെഡിക്കൽ കോളേജ്, കോളേജ് ഓഫ് എഞ്ചിനീയറിങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്ഥാപകനാണ്.







