കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18 ന് രാവിലെ മഹാഗണപതി ഹോമം. രാത്രി നാട്ടരങ്ങ്. 19ന് രാവിലെ ഭക്തിഗാനമേള, സമൂഹസദ്യ, രാത്രി ഏഴിന് ഗാനമേള. 20 ന് രാവിലെ സോപാന സംഗീതം, വൈകിട്ട് പാല കൊമ്പ് എഴുന്നള്ളത്ത്, കലാമണ്ഡലം രതീഷ് നയിക്കുന്ന തായമ്പക എന്നിവ ഉണ്ടാകും.
