നാലേരി പത്മനാഭൻ മാസ്റ്റർ (84) അന്തരിച്ചു. ചേമഞ്ചേരി യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ ശാന്തകുമാരി ടീച്ചർ (റിട്ടയേർഡ് ടീച്ചർ തുവ്വക്കോട് എൽ.പി സ്കൂൾ) മക്കൾ വിനീത മണാട്ട് (അദ്ധ്യാപിക, ചേമഞ്ചേരി യു പി സ്കൂൾ), അമൃതലക്ഷ്മി (സീനിയർ ക്ലർക്ക്, കീഴരിയൂർ പഞ്ചായത്ത്) മരുമക്കൾ അനിൽ കുമാർ മണാട്ട് (കോൺട്രാക്ടർ), ജയപ്രകാശ്. പരേതരായ നാരായണി അമ്മ, ഗോപാലൻ നായർ, കുട്ടികൃഷ്ണൻ നായർ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പുതിയേടത്തു കണ്ടി വീട്ട് വളപ്പിൽ.
