വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ പൂർത്തീകരിച്ച വിവിധ വികസന പ്രവർത്തങ്ങളുടെ ഉദ്ഘാനം നാളെ വൈകിട്ട് നാല് മണിക്ക് ബഹു ഷാഫി പറമ്പിൽ എം. പി ഉദ്ഘാടനം ചെയ്യും. എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മിനി മാസ്സ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം, ഓപ്പൻ ജിം സമർപ്പണം, കോടിയൂറ വായനശാല -പൂവുള്ളതിൽ റോഡ് അനുബന്ധ കലുങ്ക്, കോടിയൂറ കളിക്കളനിർമ്മാണം സൈഡ് ഭിത്തി പ്രവർത്തി ഉദ്ഘാടനം തുടങ്ങി വാർഡിലെ വിവിധ പദ്ധതികൾ എം. പി നാളെ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചറുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരത്തിന് അർഹനായ കൂത്ത്പറമ്പ് എ. സി. പി എം. പി ആസാദിനുള്ള ആദരവും നടക്കുമെന്ന് വാർഡ് മെമ്പർ അനസ് നങ്ങാണ്ടി അറിയിച്ചു.







