മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡ് പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-പന്നിമുക്ക് ആവള-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തുകളിലായി 10 കോടി രൂപയുടെ പ്രവൃത്തിയാണ് നടത്തുന്നത്. 14 കലുങ്കുകള്‍, അഴുക്കുചാലുകള്‍, കരിങ്കല്‍ കെട്ടുകള്‍ എന്നിവ അനുബന്ധമായി പൂര്‍ത്തീകരിക്കും. ഉപരിതലം ആവശ്യമായ സ്ഥലങ്ങളില്‍ ഉയര്‍ത്തി 5.5 മീറ്റര്‍ വീതിയിലും 6.9 കിലോ മീറ്റര്‍ നീളത്തിലും ബി.എം & ബി.സി നിലവാരത്തിലാണ് റോഡ് നിര്‍മാണം. സുരക്ഷക്കായി റോഡ് മാര്‍ക്കിങ്, സൈന്‍ ബോര്‍ഡുകള്‍, റോഡ് സ്റ്റഡ് എന്നിവയും പ്രവൃത്തിയുടെ ഭാഗമായി നടക്കും.
ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ഷിജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ, സ്ഥിരം സമിതി അധ്യക്ഷന്‍ വി സുനില്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ നിഷിത, ഗ്രാമപഞ്ചായത്ത് അംഗം വി പി ശ്രീജ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോരപ്പുഴയിൽ ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി