വടകര കോഴിക്കോട് ദേശീയപാത അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസ്സുടുകൾ എൻ എച്ച് എ ഐ പ്രൊജക്ട് ഡയരക്ടർക്ക് നിവേദനം നൽകി. ബസ് ഓപ്പറേറ്റേഴ്സ് ഫോറം ജില്ലാ പ്രസിഡൻ്റ് എം.കെ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ നേഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബൈയുമായി വിഷയം ചർച്ച ചെയ്തു. റോഡിലെ തകർച്ച അടിയന്തിരമായി പരിഹരിക്കുന്നതിനായി നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.
