സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി പന്ത്രണ്ടാമത് വർണ്ണം ചിത്രരചന മത്സരം നടത്തി

സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ വർഷം തോറും നടത്താറുള്ള  വർണ്ണം ചിത്ര രചന മത്സരം നടത്തി. പരിപാടി പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. 1000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ കെ ജി മുതൽ 7-ാം ക്ലാസ്സ് വരെയുളള വിദ്യാർത്ഥികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്.

കൊയിലാണ്ടി മുൻസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് പഞ്ചായത്ത്, കീഴരിയൂർ പഞ്ചായത്ത് തല ക്രയോൺ- ജലച്ചായ – ചിത്രരചന മത്സരങ്ങളാണ് നടന്നത്. സീനിയർ ചേംബർ ഇൻ്റർനാഷനൽ മുൻ നാഷനൽ ട്രഷറർ ജോസ് കണ്ടോത്ത് , സി.കെ. ലാലു, മനോജ് വൈജയന്തം, പി. കെ. ബാബു, ദിനേശൻ, കെ. ബാബു, മുരളി സാന്ദ്രം, സാബു, ചന്ദ്രൻ പത്മരാഗം സീനിയറെറ്റ് അനിത മനോജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 

Leave a Reply

Your email address will not be published.